മഹാഭാരത വിചാരം
കളമെഴുത്തോടെ തുടക്കം
തൃശ്ശൂര്‍ : കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നാളെ (ഞായര്‍)
ആരംഭിക്കാനിരിക്കുന്ന `മഹാഭാരത വിചാരം' പരിപാടിയുടെ ഭാഗമായി ഇന്ന് (ശനി) വൈകുന്നേരം പനയൂര്‍ വാസുദേവനും സംഘവും അവതരിപ്പിക്കുന്ന മുടിയാട്ട് കളം ലളിതകലാ അക്കാദമി അങ്കണത്തില്‍ അരങ്ങേറും.
കാര്‍ഷിക അഭിവൃദ്ധിക്കും ദേശത്തിന്റെ അഭിവൃദ്ധിക്കുമായിട്ടാണ് മാന്ത്രികകളമായ
മുടിയാട്ട് കളം സാധാരണയായി ഒരുക്കുന്നത്. നൃത്തം, ചിത്രം, താളം എന്നിവ സമന്വയിക്കുന്ന വ്യത്യസ്ഥമായ കലാരൂപമാണ് മുടിയാട്ട് കളം. `മഹാഭാരത വിചാരം' പരിപാടിയുടെ കേളികൊട്ട് എന്ന നിലയില്‍ മുടിയാട്ട് കളത്തിന് ഇന്ന് വൈകുന്നേരം 6 മണിക്ക് തുടക്കമാവും.