ഏകാംഗ-ഗ്രൂപ്പ് കലാപ്രദര്‍ശനത്തിന് കലാകാരന്മാരെ തെരഞ്ഞെടുത്തു

കേരള ലളിതകലാ അക്കാദമി ഏകാംഗ-ഗ്രൂപ്പ്
കലാപ്രദര്‍ശനത്തിന് കലാകാരന്മാരെ തെരഞ്ഞെടുത്തു

    കേരള ലളിതകലാ അക്കാദമിയുടെ 20172018 വര്‍ഷത്തെ ഏകാംഗ-ഗ്രൂപ്പ് പ്രദര്‍ശനത്തിനുള്ള
(ചിത്രം, ശില്പം) കലാകാരന്മാരെ തെരഞ്ഞെടുത്തു.
    ചിത്രകല, ശില്പകല രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ഗ്രാന്റ് നല്‍കുന്നത്. സൗജന്യമായി അക്കാദമി ഗ്യാലറി അനുവദിക്കുന്നതിനുപുറമെ താമസഭക്ഷണ ചെലവും യാത്രപ്പടിയും കൂടാതെ ഏകാംഗപ്രദര്‍ശനത്തിന് 50,000/-രൂപയും ഗ്രൂപ്പ് പ്രദര്‍ശനത്തിന് 1,00,000/-രൂപയുമാണ് അക്കാദമി ഗ്രാന്റ് നല്‍കുന്നത്.
    ഷിബു ശിവ്‌റാം, ടി.ആര്‍. ഉദയകുമാര്‍, പി.ജി. ദിനേഷ്, സജിത് പുതുക്കലവട്ടം, കെ.ആര്‍. കുമാരന്‍, സനേഷ് കൊല്ലനാണ്ടി, ജിതിന്‍ എം.ആര്‍, വിന്‍സെന്റ് എസ്., അശ്വതി ബൈജു, ജഗേഷ് എടക്കാട്, സബിന്‍ മുടപ്പത്തി, സജീഷ് പി.എ., അഖില്‍ മോഹന്‍, ടി.ഒ. എല്‍ദോ, ദീപേഷ് ടി., ഷിബു ചന്ദ് സി.എസ്., അജികുമാര്‍ ആര്‍., ഷിജോ ജേക്കബ്, ജി. ഉണ്ണികൃഷ്ണന്‍, സോനു എന്‍.ആര്‍., സുനില്‍ ലാല്‍ ടി.ആര്‍., ബാലകൃഷ്ണന്‍ കെ, വി. സതീശന്‍, ഹെല്‍ന മെറിന്‍ ജോസഫ്, ശരത് കുമാര്‍ എം.ആര്‍ എന്നിവരെ ഏകാംഗപ്രദര്‍ശനത്തിനും സതീഷ് കെ.കെ. (ഷിനോജ് ചോരന്‍, പ്രകാശന്‍ കെ.എസ്.), ദേവദാസ് കെ.എ. (മത്തായി കെ.ടി., രാജലക്ഷ്മി), മുകുന്ദന്‍ എ.വി. (അനിത ടി.കെ, സുധീഷ് കണ്ടമ്പുള്ളി), മനോജ് നാരായണന്‍ (രഞ്ജിത് ലാല്‍, സാജു അയ്യമ്പിള്ളി, വേണു ആര്‍),  ആര്‍.കെ. ചന്ദ്രബാബു (സണ്ണി പോള്‍, എം.പി. മനോജ്, തോമസ് കുരിശിങ്കല്‍), ബൈജു എസ്. ആര്‍. (ബിനു തോമസ്, മനോജ് വി.,), രാഹുല്‍ ദേവ് കെ.എസ്. (ജെയിംസ് മോന്‍ പി.സി., ദേവു ജി.ആര്‍., സംഗീത് ശിവന്‍), സനുല്‍ കണ്ണംകുളങ്ങര (സുമേഷ് കമ്പല്ലൂര്‍, മനേഷ ദേവ ശര്‍മ്മ എസ്. എന്‍, സുരേഷ് ആര്‍., രാംദാസ് ടി.കെ.), സുനീഷ് എസ്.എസ്. (മിബിന്‍, സുഗിന്‍ എസ്.എസ്.), ശരത് ശശി (ശ്രീകുമാര്‍ കെ.യു., ലക്ഷ്മി സുദര്‍ശന്‍) എന്നീ 10 ഗ്രൂപ്പുകളെ ഗ്രൂപ്പ് പ്രദര്‍ശനത്തിനും തിരഞ്ഞെടുത്തു.

 

സെക്രട്ടറി

 

satta king chart