കാക്കണ്ണന്‍പാറ കലാഗ്രാമം ബുക്ക്‌ ചെയ്യുന്നതിനുള്ള നിബന്ധനകള്‍

കേരള ലളിതകലാ അക്കാദമിയുടെ കണ്ണൂര്‍ കാക്കണ്ണന്‍പാറ കലാഗ്രാമം ബുക്ക്‌ ചെയ്യുന്നതിനുള്ള നിബന്ധനകള്‍

1. ചിത്ര-ശില്‌പ കലാകാരന്മാര്‍ക്ക്‌ താമസിച്ച്‌ കലാസൃഷ്‌ടികള്‍ നടത്തുന്നതിനും കലാസംബന്ധിയായ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിനും മാത്രമെ കലാഗ്രാമം   ഉപയോഗിക്കുവാന്‍ അനുവദിക്കുകയുള്ളൂ.

2. കലാരംഗത്ത്‌ മികവ്‌ തെളിയിച്ചിട്ടുള്ള കലാകാരന്മാര്‍ക്ക്‌ മാത്രമാണ്‌ താമസ സൗകര്യം അനുവദിക്കുന്നത്‌.

3. കലാഗ്രാമത്തില്‍ താമസിച്ച്‌ കലാസൃഷ്‌ടി നടത്തുവാന്‍ ആഗ്രഹിക്കുന്ന കലാകാരന്മാര്‍ രേഖാമൂലം കേരള ലളിതകലാ അക്കാദമി സെക്രട്ടറിക്ക്‌ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്‌. ലഭ്യതക്കനുസരിച്ച്‌ മുറികള്‍ അനുവദിക്കുന്നതായിരിക്കും. അപേക്ഷകള്‍ അക്കാദമിയുടെ വെബ്‌സൈറ്റില്‍ (www.lalithkala.org) ലഭ്യമാണ്‌.

4. കുറഞ്ഞത്‌ 5 ദിവസത്തേക്കും കൂടിയത്‌ 10 ദിവസത്തേക്കുമാണ്‌ വാടകക്ക്‌ നല്‍കുന്നത്‌.

5. വാടക മുന്‍കൂറായി അക്കാദമിയില്‍ അടക്കേണ്ടതാണ്‌.

6. ഭക്ഷണചെലവ്‌ സ്വന്തമായി വഹിക്കേണ്ടതാണ്‌.

7. അക്കാദമിയുടെ ID Card ഉള്ള കലാകാരന്മാര്‍ക്ക്‌ പ്രതിദിനം 300 രൂപയും അല്ലാത്തവര്‍ക്ക്‌ 500 രൂപയും ആയിരിക്കും വാടക. രണ്ട്‌ പേര്‍ക്ക്‌ താമസിക്കാവുന്ന വിധത്തില്‍ മുറികള്‍ സജ്ജീകരിച്ചിട്ടുള്ളതിനാല്‍ ആവശ്യത്തിനനുസരിച്ച്‌ ഒരു മുറി രണ്ട്‌ പേര്‍ക്ക്‌ വാടകക്ക്‌ കൊടുക്കുന്നതാണ്‌.

8. കലാഗ്രാമത്തില്‍ മദ്യം മുതലായ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുവാന്‍ പാടുള്ളതല്ല. കലാഗ്രാമത്തില്‍ താമസിക്കുന്നവര്‍ അച്ചടക്കം പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്‌.

9. കലാഗ്രാമത്തിലെ മുറിയും സാധന സാമഗ്രികളും കേടുപാടുകള്‍ വരുത്തുവാന്‍ പാടുള്ളതല്ല. ഉപകരണങ്ങളോ യന്ത്രസാമഗ്രികളോ കേടുപാടുകള്‍ വരുത്തുന്നവരില്‍ നിന്നും നഷ്‌ടപരിഹാരം ഈടാക്കുന്നതാണ്‌.

10. കലാഗ്രാമത്തിന്റെ സന്ദര്‍ശനസമയം രാവിലെ 10 മുതല്‍ വൈകീട്ട്‌ 5 വരെ ആയിരിക്കും.

11. വൈദ്യുതി തകരാറുകള്‍ പോലുള്ള അപ്രതീക്ഷിത തടസ്സങ്ങള്‍ക്ക്‌ അക്കാദമി ഉത്തരവാദി ആയിരിക്കുന്നതല്ല.

12. നിബന്ധനകള്‍ പാലിക്കുവാന്‍ സന്നദ്ധരായവര്‍ക്കുമാത്രമേ�കലാഗ്രാമത്തില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ.

13. നിബന്ധനകളില്‍ ഭേദഗതി വരുത്തുവാന്‍ അക്കാദമി നിര്‍വ്വാഹകസമിതിക്ക്‌ അധികാരം ഉണ്ടായിരിക്കുന്നതാണ്‌.

satta king chart