സാംസ്‌കാരിക വകുപ്പ് ഡിസംബര്‍ 18 മുതല്‍ 22 വരെ കോട്ടയത്ത് സംഘടിപ്പിക്കുന്ന സുവര്‍ണ്ണം 2015 സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി കേരള ലളിതകലാ അക്കാദമി പൊതുജനങ്ങള്‍ക്കുവേണ്ടി ചിത്രകലാ ആസ്വാദന ശില്‌പശാല സംഘടിപ്പിക്കുന്നു. ആധുനിക ചിത്ര-ശില്‌പ കലയെ സംബന്ധിച്ച് പൊതുസമൂഹത്തിന് അവബോധം സൃഷ്‌ടിക്കുന്നതിനും ചിത്രകല കൂടുതല്‍ ജനകീയമാക്കുന്നതിനും വേണ്ടിയാണ് ശില്‌പശാല സംഘടിപ്പിക്കുന്നത്.
കലാചരിത്രം, സൗന്ദര്യശാസ്‌ത്രം, ആധുനിക ചിത്ര-ശില്‌പകല തുടങ്ങിയ വിഷയ ങ്ങളില്‍ വിദഗ്‌ദ്ധര്‍ നയിക്കുന്ന ക്ലാസ്സുകളും പ്രായോഗിക പരിശീലനവുമാണ് കലാ ആസ്വാദന ശില്‌പശാലയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. ഡിസംബര്‍ 20ന് കോട്ടയത്ത് നടക്കുന്ന ശില്‌പശാലയില്‍ പ്രവേശനം സൗജന്യമായിരിക്കുമെന്ന് കേരള ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം എം.കെ. ഷിബു അറിയിച്ചു.
പങ്കെടുക്കുവാന്‍ താല്‌പര്യമുള്ളവര്‍ ഡിസംബര്‍ 5ന് മുന്‍പായി സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശ്ശൂര്‍ എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം