'നവകേരളത്തിലേക്ക്'
ഏകദിന ചിത്രകലാ ക്യാമ്പ്
ഉദ്ഘാടനം:
ബഹു.മുഖ്യമന്ത്രി, ശ്രീ.പിണറായി വിജയന്‍
2018 മെയ് 26 രാവിലെ 10 മണി
തൃശൂര്‍ തേക്കിന്‍കാട് മൈതാനം
പ്രിയരെ,
കേരള ലളിതകലാ അക്കാദമി സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാതല ആഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഏകദിന ചിത്രകലാ ക്യാമ്പ് തൃശൂര്‍ കേരള സാഹിത്യ അക്കാദമി അങ്കണത്തില്‍ ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കാരിന്റെ വിവിധ മിഷനുകളായ 'ആര്‍ദ്രം, ലൈഫ്, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം' എന്നീ വിഷയങ്ങളില്‍ സംഘടിപ്പിക്കുന്ന ചിത്രകലാ ക്യാമ്പില്‍ 50 കലാകാരന്മാരാണ് പങ്കെടുക്കുന്നത്. തേക്കിന്‍കാട് മൈതാനിയില്‍ ക & ജഞഉ ഒരുക്കുന്ന പവലിയനില്‍ അക്കാദമി പ്രസിദ്ധീകരണങ്ങളുടെ സ്റ്റാളും ഒരുക്കുന്നുണ്ട്.