നേമം പുഷ്പരാജ് ലളിതകലാ അക്കാദമി
ചെയര്‍മാനായി ചുമതലയേറ്റു
തൃശൂര്‍ : കേരള ലളിതകലാ അക്കാദമി ചെയര്‍മാനായി നേമം പുഷ്പരാജ് തൃശ്ശൂരിലെ അക്കാദമി ഹെഡ് ഓഫീസില്‍ വ്യാഴാഴ്ച കാലത്ത് ചുമതലയേറ്റു. അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, സെക്രട്ടറി ഡോ. കെ. പി. മോഹനന്‍, അക്കാദമി നിര്‍വ്വാഹകസമിതി അംഗം ബൈജുദേവ്, സംഗീത നാടക അക്കാദമി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മധു, കലാകാരി/കലാകാരന്മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. അക്കാദമി നിര്‍വ്വാഹകസമിതി അംഗം കാരക്കാമണ്ഡപം വിജയകുമാര്‍ നന്ദി പറഞ്ഞു.