'വര്‍ഷ ഋതു'

Submitted by Secretary on

കേരള ലളിതകലാ അക്കാദമി

'വര്‍ഷ ഋതു'
ചിത്രകലാ കൂട്ടായ്മ

2018 ആഗസ്റ്റ് 1 മുതല്‍ 5 വരെ

പള്ളിക്കല്‍ മേടയില്‍ ഭവനാങ്കണം
അടൂര്‍

ഉദ്ഘാടനം :
ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ.
അദ്ധ്യക്ഷന്‍: നേമം പുഷ്പരാജ് (ചെയര്‍മാന്‍, കേരള ലളിതകലാ അക്കാദമി)
ആഗസ്റ്റ് 1 ബുധന്‍ 3 മണി

സഹകരണം : പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത്,
മേടയില്‍ രാമന്‍ ഉണ്ണിത്താന്‍ സ്മാരക ലളിത കലാ പഠനകേന്ദ്രം,
സാപ്ഗ്രീന്‍ കലാകൂട്ടായ്മ

കുട്ടികള്‍ക്കുള്ള കലാപരിശീലന കളരി
2018 ആഗസ്റ്റ് 3, 4, 5

സമാപന സമ്മേളനം
2018 ആഗസ്റ്റ് 5 വൈകിട്ട് 3 മണി
ഉദ്ഘാടനം : എം.എ. ബേബി
(മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി)
അടൂര്‍ ഗോപാലകൃഷ്ണന് ആദരം

ക്യാമ്പിലെ സൃഷ്ടികളുടെ പ്രദര്‍ശനം
2018 ആഗസ്റ്റ് 7, 8, 9
എസ്.എന്‍.ഡി.പി. യൂണിയന്‍ ഹാള്‍, അടൂര്‍

സുഹൃത്തേ,

കേരള ലളിതകലാ അക്കാദമി, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത്, മേടയില്‍ രാമന്‍ ഉണ്ണിത്താന്‍ സ്മാരക ലളിത കലാ പഠനകേന്ദ്രം, സാപ്ഗ്രീന്‍ കലാകൂട്ടായ്മ എന്നിവയുടെ സഹകരണത്തോടെ   ചിത്രകലാ ക്യാമ്പ് 'വര്‍ഷ ഋതു'  അടൂരില്‍  സംഘടിപ്പിക്കുകയാണ്. ഇതിനോടൊപ്പം കുട്ടികള്‍ക്കുള്ള 3 ദിവസത്തെ കലാപരിശീലന കളരിയും നടത്തുന്നുണ്ട്. അടൂര്‍ പള്ളിക്കല്‍ മേടയില്‍ ഭവനാങ്കണത്തില്‍ നടത്തുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ആഗസ്റ്റ് 1 ന് 3 മണിക്ക് ബഹുമാന്യനായ എം.എല്‍.എ. ചിറ്റയം ഗോപകുമാര്‍ നിര്‍വ്വഹിക്കും. ഉദ്ഘാടനചടങ്ങില്‍ കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, ആര്‍. സുകുമാരന്‍ എന്നിവര്‍ സന്നിഹിതരായിരിക്കും. ആഗസ്റ്റ് 5ന്
ഉച്ചതിരിഞ്ഞ് 3 മണിക്ക് നടക്കുന്ന സമാപന ചടങ്ങില്‍  മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എം.എ. ബേബി ഇ.വി. കൃഷ്ണപിള്ള പുരസ്‌കാരം എഴുത്തുകാരന്‍ ബെന്യാമിന് സമര്‍പ്പിക്കും. ചടങ്ങില്‍ പ്രതിഭാധനനായ അടൂര്‍ ഗോപാലകൃഷ്ണനെ ജന്മനാട് ആദരിക്കും. ക്യാമ്പിലെ സൃഷ്ടികളുടെ പ്രദര്‍ശനം ആഗസ്റ്റ് 7, 8, 9 തീയതികളില്‍ അടൂര്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ ഹാളില്‍ നടക്കും.

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍

അനില്‍ അഷ്ടമുടി, കെ.ജി. അനില്‍കുമാര്‍, ബിനു ബേബി, ബിനു കൊട്ടാരക്കര,  
ബൈജു എളംപള്ളില്‍, ഗോപിദാസ് എ.കെ., ഗ്രേസി ഫിലിപ്പ്, ജയപ്രകാശ് പഴയിടം,
ലിന്‍സി സാമുവല്‍, മനോജ് മത്തശ്ശേരില്‍, നിസരി രാജന്‍, പ്രകാശ് ആര്‍.,
പ്രമോദ് കൂരമ്പാല, പ്രശാന്ത് ഓച്ചിറ, ടി.ആര്‍. രാജേഷ്,
സജയ കുമാര്‍ വി., സംഗീത് ശിവന്‍, ശാലിനി അലക്‌സ്,
ശരത്,  ആര്‍. സതീഷ്, ഷെന്‍ലേ, ശ്രീജിത്ത് വി.സി., ഉഷ, തോമസ് കുരിയന്‍,
വാണി എന്‍.എം., വിക്‌ടോറിയ എ.എം.

 

 

satta king chart