കലാനിരൂപണ-പരിഭാഷാ പുസ്‌തകങ്ങള്‍ക്ക് അവാര്‍ഡ്
ചിത്രശില്‌പ കലകളെ സംബന്ധിച്ച മികച്ച മൗലിക മലയാള ഗ്രന്ഥത്തിനും പരിഭാഷാ ഗ്രന്ഥത്തിനും കേരള ലളിതകലാ അക്കാദമി നല്‍കുന്ന അവാര്‍ഡിന് പരിഗണിക്കുന്നതിന് ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു.
ഓരോ വിഭാഗത്തിലേയും ഗ്രന്ഥത്തിന് 10,000/- രൂപയാണ് അവാര്‍ഡ് തുക. 2015 ജനുവരി 1നുശേഷം ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച പുസ്‌തകങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. ഗ്രന്ഥകര്‍ത്താക്കള്‍ക്കും പ്രസാധകര്‍ക്കും പുസ്‌തകങ്ങള്‍ സമര്‍പ്പിക്കാം. ബയോഡാറ്റയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും (ഫോണ്‍ നമ്പറും) സഹിതം പുസ്‌തകത്തിന്റെ നാല് പ്രതികളും സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍-20 എന്ന വിലാസത്തില്‍ 2016 നവംബര്‍ 15-ാം തീയതിയ്‌ക്ക് മുന്‍പായി അയയ്‌ക്കേണ്ടതാണ.് പ്രസ്‌തുത പുസ്‌തകത്തിന്റെ പ്രതികള്‍ തിരികെ നല്‍കുന്നതല്ല.