കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിനും അവാര്‍ഡിനുമായി എന്‍ട്രികള്‍ ക്ഷണിക്കുന്നു.
ഒരു സംസ്ഥാന അവാര്‍ഡും രണ്ട് ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌ക്കാരങ്ങളുമാണ് നല്‍കുന്നത്.
പ്രദര്‍ശനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 2015 ജനുവരി 1ന് ശേഷം രചിച്ച മൂന്ന് കാര്‍ട്ടൂണുകളുടെ 10 ഇഞ്ച് (25 സെ.മീ.) നീളവും ആനുപാതിക വീതിയുമുള്ള ഫോട്ടോഗ്രാഫുകള്‍, കാര്‍ട്ടൂണിന്റെ ശീര്‍ഷകം, കലാകാരന്റെ ലഘുജീവചരിത്രക്കുറിപ്പ്, പൂര്‍ണ്ണ മേല്‍വിലാസം (ഫോണ്‍ നമ്പറടക്കം) എന്നിവ രേഖപ്പെടുത്തി 2016 നവംബര്‍ 15-ാം തീയതിക്കകം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍ - 20 എന്ന മേല്‍വിലാസത്തില്‍ അയയ്‌ക്കുവാന്‍ താല്‌പര്യപ്പെടുന്നു. കവറിനു പുറത്ത് സംസ്ഥാന കാര്‍ട്ടൂണ്‍ പ്രദര്‍ശനം 2017 എന്ന് രേഖപ്പെടുത്തണം. ഫോട്ടോഗ്രാഫുകള്‍ നിര്‍ബന്ധമായും തിരികെ സ്വീകരിക്കേണ്ടതാണ്. അതിനായി സ്വന്തം മേല്‍വിലാസമെഴുതി മതിയായ സ്റ്റാമ്പ് പതിച്ച കവര്‍ കൂടി ഇതോടൊപ്പം അയയ്‌ക്കേണ്ടതാണ്.
പ്രദര്‍ശനത്തിനുള്ള പ്രാഥമിക തെരഞ്ഞെടുപ്പിനുശേഷം അര്‍ഹരായ കലാകാരന്മാരെ വിവരം നേരിട്ട് അറിയിക്കുന്നതാണ്. പ്രാഥമിക തെരഞ്ഞെടുപ്പില്‍ വിജയികളായ എല്ലാ കലാകാരന്മാരുടെയും കാര്‍ട്ടൂണുകള്‍ സംസ്ഥാന പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കും.
പ്രദര്‍ശനത്തിന് തെരഞ്ഞെടുക്കപ്പെടുന്ന കാര്‍ട്ടൂണ്‍ എന്‍ട്രികള്‍ എന്‍ട്രിഫോറം ലഭിച്ചതിനുശേഷം പ്രദര്‍ശനത്തിന് അനുയോജ്യമായ വിധത്തില്‍ A3 സൈസില്‍ ഫ്രെയിം ചെയ്‌ത് 15 ദിവസത്തിനകം പൂരിപ്പിച്ച എന്‍ട്രിഫോം സഹിതം അക്കാദമിയുടെ എറണാകുളം ദര്‍ബാര്‍ഹാള്‍ കലാകേന്ദ്രത്തില്‍ എത്തിക്കണം. എന്‍ട്രിയോടൊപ്പം എന്‍ട്രീഫീസ് 50/- രൂപ ഗ്യാലറിയില്‍ അടയ്‌ക്കേണ്ടതാണ്. 2016 ജനുവരിയില്‍ 18 വയസ്സ് പൂര്‍ത്തിയായിട്ടുള്ളവരും കലാരംഗത്ത് സജീവമായിട്ടുള്ളവര്‍ക്കും മാത്രമേ സംസ്ഥാന പ്രദര്‍ശനത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ. സംസ്ഥാന കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിനുള്ള അപേക്ഷ ഫോറം അക്കാദമിയുടെ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്. (www.lalithkala.org)