രാജാരവിവര്‍മ്മ 169-ാം ജന്മദിന ആഘോഷം അര്‍ദ്ധകായ വെങ്കലപ്രതിമ അനാഛാദനം

Submitted by Secretary on

 

 

രാജാരവിവര്‍മ്മ
169-ാം
ജന്മദിന ആഘോഷം
അര്‍ദ്ധകായ വെങ്കലപ്രതിമ
അനാഛാദനം

സാംസ്‌കാരികമന്ദിരം സമര്‍പ്പണം
ചിത്രകലാ സംഗമം

2016 ഏപ്രില്‍ 29
രാജാരവിവര്‍മ്മ സ്‌മാരക സാംസ്‌കാരിക മന്ദിരം
കിളിമാനൂര്‍

 

സുഹൃത്തേ,

വിഖ്യാത ചിത്രകാരനായ രാജാരവിവര്‍മ്മയുടെ 169-ാം ജന്മദിനം വിപുലമായ പരിപാടികളോടെ കേരള ലളിതകലാ അക്കാദമി ആഘോഷിക്കുകയാണ്‌.
2016 ഏപ്രില്‍ 29ന്‌ കിളിമാനൂരില്‍ രാജാരവിവര്‍മ്മ സ്‌മാരക സാംസ്‌കാരിക നിലയത്തിലാണ്‌ ആഘോഷപരിപാടികള്‍.
കേരള ലളിതകലാ അക്കാദമി രാജാരവിവര്‍മ്മ സാംസ്‌കാരികകേന്ദ്രത്തില്‍ സ്ഥാപിക്കുന്ന രവിവര്‍മ്മയുടെ അര്‍ദ്ധകായ വെങ്കല പ്രതിമയുടെ അനാഛാദനവും സാംസ്‌കാരിക കേന്ദ്രത്തിന്റെ മൂന്നാംഘട്ട പൂര്‍ത്തീകരണ ഉദ്‌ഘാടനവും ചിത്രകലാ ക്യാമ്പും ആഘോഷപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്‌. കിളിമാനൂര്‍ കൊട്ടാരത്തിലെ രാജാരവിവര്‍മ്മ ചിത്രശാലയിലെ ആട്ടവിളക്കില്‍ നിന്നും ശ്രീമതി. മംഗളാഭായി തമ്പുരാട്ടി പകര്‍ന്നുനല്‍കുന്ന ദീപം രാജാരവിവര്‍മ്മ സ്‌മാരക സാംസ്‌കാരിക കേന്ദ്രത്തില്‍ ശ്രീപത്മനാഭദാസ എച്ച്‌.എച്ച്‌. അശ്വതി തിരുനാള്‍ ഗൗരീലക്ഷ്‌മീഭായി തമ്പുരാട്ടി തെളിയിച്ചുകൊണ്ടാണ്‌ ജന്മദിനാഘോഷ പരിപാടികള്‍ക്ക്‌ സമാരംഭം കുറിക്കുന്നത്‌. ആഘോഷ പരിപാടികളിലേക്ക്‌ അങ്ങയെ സവിനയം ക്ഷണിക്കുന്നു.

 

പ്രാര്‍ത്ഥന

സ്വാഗതം :

ശ്രീ. വൈക്കം എം.കെ. ഷിബു
സെക്രട്ടറി, കേരള ലളിതകലാ അക്കാദമി

അദ്ധ്യക്ഷത :

പ്രൊഫ. കാട്ടൂര്‍ നാരായണപിള്ള
ചെയര്‍മാന്‍, കേരള ലളിതകലാ അക്കാദമി

ദീപ പ്രകാശനവും
പ്രതിമ അനാഛാദനവും :

ശ്രീപത്മനാഭ ദാസ എച്ച്‌.എച്ച്‌. അശ്വതി തിരുനാള്‍ ഗൗരീലക്ഷ്‌മീഭായി തമ്പുരാട്ടി
തിരുവിതാംകൂര്‍, കവടിയാര്‍ കൊട്ടാരം

ചിത്രരചനാ ക്യാമ്പ്‌ ഉദ്‌ഘാടനം :

ശ്രീ. സൂര്യകൃഷ്‌ണമൂര്‍ത്തി
ചെയര്‍മാന്‍, കേരള സംഗീത നാടക അക്കാദമി

ആശംസകള്‍ :

ശ്രീ. കെ. ദിവാകരവര്‍മ
കിളിമാനൂര്‍ കൊട്ടാരത്തിലെ വലിയ തമ്പുരാന്റെ പ്രതിനിധി

: ശ്രീ. ബിജു രാമവര്‍മ
രാജാരവിവര്‍മ സാംസ്‌കാരിക കേന്ദ്രത്തിന്റെ അഡൈ്വസറി കമ്മിറ്റി സെക്രട്ടറി

സാന്നിദ്ധ്യം :

ശ്രീ. എം. ഷാജഹാന്‍
പ്രസിഡന്റ്‌, രാജാരവിവര്‍മ കള്‍ച്ചറല്‍ സൊസൈറ്റി, കിളിമാനൂര്‍

: ശ്രീ. എസ്‌. ശ്രീകുമാര്‍
പാലസ്‌ നഗര്‍ റസിഡന്‍സ്‌ അസോസിയേഷന്‍, കിളിമാനൂര്‍

: ശ്രീ. വാസുദേവന്‍പിള്ള
സെക്രട്ടറി, അയ്യപ്പന്‍കാവ്‌ റസിഡന്‍സ്‌ അസോസിയേഷന്‍, കിളിമാനൂര്‍

കൃതജ്ഞത : ശ്രീ. ജി. ഹരികുമാര്‍
നിര്‍വ്വാഹകസമിതി അംഗം, കേരള ലളിതകലാ അക്കാദമി

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍

സി.പി. അനില്‍, അനില്‍ അഷ്‌ടമുടി, അനില്‍ കാരൂര്‍, അശ്വിനി കുമാര്‍, ഭാസി, ബിന്ദു എം.എസ്‌, ദിവാകരന്‍, ഈശ്വരന്‍ നമ്പൂതിരി, ജഗത്ത്‌ തിരുപ്പുറം, ജസ്റ്റിന്‍ രാജ്‌, കമലദേവി എം., കാഞ്ഞിരംകുളം വിന്‍സെന്റ്‌, കൃഷ്‌ണകുമാര്‍, കൃഷ്‌ണന്‍ നായര്‍ കെ. മോഹന്‍, മോത്തി എസ്‌.ആര്‍., പോള്‍ പട്ടത്താനം, രാജേഷ്‌ കുമാര്‍, രാജേഷ്‌ ട്വിങ്കിള്‍, രവീന്ദ്രന്‍ പുത്തൂര്‍, സജികുമാര്‍ വി.എസ്‌, ഷാജി കിളിമാനൂര്‍, സി.വി. ഷൈജു, ഷിബു ചന്ദ്‌, സിബി, ശ്രീജിത്‌ ആര്‍.വി., സുബിന്‍, സുജാത വിനോദ്‌ ശങ്കര്‍, സ്വാതി ജയകുമാര്‍, ശ്യംകുമാര്‍ വി., ഉണ്ണികൃഷ്‌ണന്‍, വേണു തെക്കേമഠം, വിജയന്‍ നെയ്യാറ്റിന്‍കര, ഡോ.വിനോദ്‌ എ.ആര്‍., വില്‍സണ്‍ എം.
 

 

satta king chart